മദീന: ഉംറ തീർഥാടക ലൈല സെയ്തുമുഹമ്മദ് (75) മദീനയിൽ മരിച്ചു. കോട്ടയം പാറത്തോട് സ്വദേശി പരേതനായ സെയ്തുമുഹമ്മദാണ് (മാങ്കുഞ്ഞ്) ഭർത്താവ്.
പരേത ആനക്കല്ല് നെല്ലിമലപ്പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഫാത്തിമ, ബീമ, റിയാസ് (ഖത്തർ). മരുമക്കൾ: നാസർ, തസ്നി, പരേതനായ സുബൈർ.
കബറടക്കം സൗദിയിൽ നടത്തും.